Site icon Fanport

മിർഷാദിന് ഈസ്റ്റ് ബംഗാളിൽ പുതിയ കരാർ

മലയാളി ഗോൾ കീപ്പറായ മിർഷാദ് കൊൽക്കത്തയിൽ തുടരും. താരം ഈസ്റ്റ് ബംഗാളുമായി പുതിയ കരാർ ഒപ്പുവെച്ചു. 2017 മുതൽ ഈസ്റ്റ് ബംഗാളിന് ഒപ്പം തന്നെയുള്ള താരമാണ് മിർഷാദ്. മുമ്പ് ഗോകുലത്തിന്റെ ആദ്യ സീസണിൽ ഗോകുലം എഫ് സിക്ക് ഒപ്പവും മർഷാദ് ഉണ്ടായിരുന്നു. ഈസ്റ്റ് ബംഗാൾ ആരാധകരുടെ വിശ്വാസം നേടിയെടുത്ത മിർഷാദ് ഇനി ഈസ്റ്റ് ബംഗാളിന്റെ സ്ഥിരം ഒന്നാം നമ്പർ ആകാൻ ഉള്ള ശ്രമത്തിലായിരിക്കും.

കാസർഗോഡ് ബംഗളം സ്വദേശിയാണ് മിർഷാദ്. മുൻ സംസ്ഥാന അണ്ടർ 21 ടീമിൽ കേരളത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഗോവൻ ക്ലബായ ബർദേഴ്സ് എഫ് സിയിലും താരം കളിച്ചിട്ടുണ്ട്. സി കെ വിനീത്, റിനോ ആന്റോ എന്നിവരൊക്കെ ഈസ്റ്റ് ബംഗാളിലേക്ക് അടുക്കുന്നു എന്ന വാർത്തകൾക്ക് ഇടയിലാണ് മിർഷാദിന്റെ കരാർ വാർത്തയും വരുന്നത്. ഈ വാർത്തകൾ മലയാളി താരങ്ങൾ കൊൽക്കത്ത ഫുട്ബോൾ കീഴടക്കുന്നത് കാണാൻ ആകുമെന്ന പ്രതീക്ഷ മലയാളികൾക്ക് നൽകുന്നു.

Exit mobile version