ജൂനിയർ ലീഗിൽ ഫൈനൽ ഉറപ്പിച്ച് മിനേർവ പഞ്ചാബ്

- Advertisement -

ജൂനിയർ ലീഗിൽ മിനേർവ പഞ്ചാബ് ഫൈനലിൽ. ഇന്ന് നടന്ന സെമി പോരാട്ടത്തിൽ ലജോങ്ങിനെ തോൽപ്പിച്ച് ആണ് മിനേർവ ഫൈനലിലേക്ക് കടന്നത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മിനേർവ വിജയിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒഴികെ ബാക്കി മുഴുവൻ സമയവും മിനേർവ പഞ്ചാബിനായിരുന്നു ഇന്ന് ആധിപത്യം.

ആദ്യ പകുതിയിൽ മഹേസൺ നേടിയ ഗോളിലാണ് മിനേർവ ആദ്യം മുന്നിൽ എത്തിയത്. ലജോങ്ങിന് രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സമനില നേടാൻ പെനാൾട്ടിയിലൂടെ അവസരം ലഭിച്ചിരുന്നു. എന്നാൽ മിനേർവ കീപ്പർ അഭുജാം സിംഗ് ഛേത്രി എടുത്ത പെനാൾട്ടി കിക്ക് തടഞ്ഞു കൊണ്ട് ഹീറോ ആയി.

കളിയുടെ 70ആം മിനുട്ടിൽ ഹിമാൻസു ജങ്ക്ര നേടിയ രണ്ടാം ഗോളോടെ മിനേർവ വിജയവും ഫൈനലും ഉറപ്പിക്കുകയായിരുന്നു. മിനേർവ ഇത് തുടർച്ചയായ നാലാം തവണയാണ് ജൂനിയർ ലീഗിന്റെ ഫൈനലിൽ കടക്കുന്നത്. രണ്ടാം സെമിയിൽ കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ് സിയുമാണ് ഏറ്റുമുട്ടുന്നത്.

Advertisement