ജൂനിയർ ലീഗിൽ കിരീടം മിനേർവ പഞ്ചാബിന്

ജൂനിയർ ലീഗിന്റെ ഇത്തവണത്തെ കിരീടം മിനേർവ പഞ്ചാബ് ഉയർത്തി. ഇന്ന് നടന്ന കലാശ പോരാട്ടത്തിൽ ബെംഗളൂരു എഫ് സിയെ തോൽപ്പിച്ച് ആണ് മിനേർവ കിരീടം ഉറപ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു മിനേർവയുടെ വിജയം. രണ്ടാം പകുതിയിൽ ആയിരുന്നു രണ്ട് ഗോളുകളും പിറന്നത്. 48ആം മിനുട്ടിൽ ഹിമാൻഷു ജാങ്ക്രയും 65ആം മിനുട്ടിൽ മഹേസണുമാണ് ഗോൾ നേടിയത്.

കഴിഞ്ഞ മത്സരത്തിലും ഇരുവരും മിനേർവയ്ക്കായി ഗോൾ നേടിയിരുന്നു. സെമിയിൽ ഐസാൾ എഫ് സിയെ തോൽപ്പിച്ചായിരുന്നു മിനേർവ ഫൈനലിലേക്ക് എത്തിയത്. ജൂനിയർ ലീഗിൽ മിനേർവയുടെ തുടർച്ചയായ നാലാം ഫൈനലായിരുന്നു ഇത്.

Exit mobile version