ഐ ലീഗിൽ ഇന്ന് നെറോക എഫ്‌സി മിനേർവക്കെതിരെ

- Advertisement -

ഐ ലീഗിൽ ഇന്ന് മിനേർവ എഫ്‌സിയും നൊറോക എഫ്‌സിയും തമ്മിൽ ഏറ്റുമുട്ടും. ലുഥിയാനായിൽ നടക്കുന്ന മത്സരം ഇന്ത്യൻ സമയം 5.30ന് ആണ് ആരംഭിക്കുക.

തങ്ങളുടെ ആദ്യ മത്സരത്തിൽ കൊൽക്കത്തൻ വമ്പന്മാരായ മോഹൻ ബഗാനെ സമനിലയിൽ തളച്ചതിന്റെ ആത്മാവിശ്വാസത്തിലാണ് മിനേർവ സ്വന്തം ഗ്രൗണ്ടിൽ നെറോകയെ നേരിടാൻ ഇറങ്ങുന്നത്. മാൻ മർക്കിങ് സിസ്റ്റത്തിലൂടെ ബഗാനെ തളച്ച അതേ ടീമിനെ നിലനിർത്തിയാവും കോച് വാൻഖേം സിങ് മിനേർവയെ ഇറക്കുക. കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ ലാഖോ, അഭിഷേക്, സുഖ്‌ദേവ്, കാസിം എന്നവർ എല്ലാം ടീമിൽ സ്ഥാനം നിലനിർത്തിയേക്കും.

കഴിഞ്ഞ വർഷത്തെ ഐലീഗ് രണ്ടാം ഡിവിഷൻ ചാംപ്യന്മാരായാണ് നിറോക ഐ ലീഗിൽ എത്തിയത്. മണിപ്പൂരിൽ നിന്നും ഐ ലീഗ് കളിക്കുന്ന ആദ്യത്തെ ടീമായിരിക്കുകയാണ് നെറോക എഫ്‌സി. കോച്ച് റൈഖാന്റെ കീഴിൽ കിർഗിസ്ഥാൻ മിഡ്ഫീൽഡർ, മുൻ ഡൈനാമോ കീവിന്റെ താരം അഖ്ലീഡിൻ ഇസ്രായിലോവ് ആണ് ടീമിന്റെ ശക്തി കേന്ദ്രം. അത് പോലെ ഇന്ത്യൻ താരങ്ങളായ ഗൗരമങ്ങി സിങ്ങും സുശീൽ കുമാറും ചേരുമ്പോൾ ടീം ശകതമാവും. തങ്ങളുടെ ആദ്യ ഐലീഗ് മത്സരം വിജയിച്ചു തുടങ്ങാൻ ആവും നെറോക ശ്രമിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement