മിനെർവ പഞ്ചാബ് ഇനി പഞ്ചാബ് ഫുട്ബോൾ ക്ലബ്ബ് !

മുൻ ഐ ലീഗ് ചാമ്പ്യന്മാരായ മിനെർവ പഞ്ചാബിന് പേര് മാറ്റം. ഇനി പഞ്ചാബ് ഫുട്ബോൾ ക്ലബ്ബ് എന്ന പേരിലാകും മിനെർവ പഞ്ചാബ് അറിയപ്പെടുക. റൗണ്ട്ഗ്ലാസ് സ്പോർട്സുമായുള്ള കരാറിന്റെ ഭാഗമായാണ് ഈ പേരുമാറ്റം. ജൂനിയർ ലീഗിലേയും എലൈറ്റ് ലീഗിലേയും ചാമ്പ്യന്മാർ കൂടിയാണ് മിനെർവ പഞ്ചാബ്.

മിനെർവ പഞ്ചാബ് യുവതാരങ്ങൾ റൗണ്ട്ഗ്ലാസ് സ്പോർട്സിന്റെ ഗ്രാസ് റൂട്ട് പദ്ധതികളുടെ ഭാഗമായി UEFA/AFC/AIFF സെർട്ടിഫൈട് പരിശീലകരുടെ കീഴിൽ പരിശീലനമാരംഭിച്ചു കഴിഞ്ഞു. 2017-18 സീസണിലാണ് മിനെർവ പഞ്ചാബ് ഐ ലീഗ് കിരീടമുയർത്തിയത്. ഇന്ത്യൻ ഫുട്ബോൾ സർക്ക്യൂട്ടുകളിൽ മിനെർവ പഞ്ചാബിന്റെ യുവതാരങ്ങൾക്ക് വ്യക്തമായ പ്രാതിനിധ്യമുണ്ട്. കഴിഞ്ഞ നാല് വർഷങ്ങൾക്കിടെ AIFF U-13, ഊ-15, U-18 ലീഗ് ചാമ്പ്യന്മാരായിട്ടുണ്ട് മിനെർവ പഞ്ചാബ്. കഴിഞ്ഞ നാല് വർഷമായി ജൂനിയർ ദേശീയ ലീഗ് കിരീടം (U-15) കിരീടം മിനെർവ പഞ്ചാബാണ് സ്വന്തമാക്കിയത്.