വിജയം തുടരാൻ മിനേർവ ഇന്ന് ചെന്നൈക്കെതിരെ

- Advertisement -

ഐ ലീഗിൽ അപ്രതീക്ഷിത വിജയ കുതിപ്പ് തുടരുന്ന മിനേർവ എഫ്‌സി പഞ്ചാബ് സ്വന്തം തട്ടകത്തിൽ ചെന്നൈ സിറ്റി എഫ്‌സിയെ നേരിടും. ലുധിയാനയിൽ നടക്കുന്ന മത്സരം ഇന്ത്യൻ സമയം രാത്രി എട്ടിനാണ് തുടങ്ങുക.

ലീഗിലെ ആദ്യ മത്സരത്തിൽ ശക്തരായ ബഗാനെ സമനിലയിൽ തളച്ച മിനേർവ പിന്നീട് നെറോകയെയും ഇന്ത്യൻ ആരോസിനെയും തോൽപ്പിച്ച മിനേർവ മികച്ച ഫോമിലാണ്. ലീഗിൽ ഒന്നാമതുള്ള ബഗാന്റെ അതെ പോയിന്റ് ആണ് മിനേർവക്കുള്ളത് എങ്കിലും ഇന്ന് മികച്ച വിജയം നേടി പോയിന്റ് പട്ടികയിൽ ഒന്നാമതെത്താൻ ആയിരിക്കും മിനേർവ ശ്രമിക്കുക. ഭൂട്ടാൻ സെൻസേഷൻ ചെഞ്ചോ ആണ് മിനേർവയുടെ പ്രകടനത്തിൽ നിര്ണായകമാവുന്നത്. ചെഞ്ചൊയെ കേന്ദ്രീകരിച്ചുള്ള ഗെയിം പ്ലാൻ ആയിരിക്കും വാൻഖേം സിങ് തയ്യാറാക്കുക.

മറുവശത്ത് ചെന്നൈ ലീഗിൽ ഇതുവരെ വിജയം കണ്ടിട്ടില്ല, ആദ്യ മത്സരത്തിൽ ഇന്ത്യൻ ആരോസിനോട് വമ്പൻ തോൽവി ഏറ്റുവാങ്ങിയ ചെന്നൈ സിറ്റി രണ്ടാം മത്സരത്തിൽ ഗോകുലം കേരള എഫ്‌സിയെ സമനിലയിൽ തളച്ചിരുന്നു. ലീഗിലെ ആദ്യ വിജയം നേടാനായിരിക്കും ചെന്നൈ ഇന്ന് ശ്രമിക്കുക.

മത്സരം സ്റ്റാർ നെറ്റ്‌വർക്കിലും ഹോട്സ്റ്റാറിലും തത്സമയം കാണാവുന്നതാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement