Site icon Fanport

ഐലീഗിൽ ചാമ്പ്യന്മാർക്ക് ആദ്യ ജയം

ഐ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ മിനേർവ പഞ്ചാബിന് ലീഗിലെ ആദ്യ ജയം. ഇന്ന് ഐസാളിന്റെ ഹോമിൽ ചെന്നാണ് മിനേർവ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മിനേർവയുടെ വിജയം. ടൂറെയുടെ ഇരട്ട ഗോളുകളാണ് മിനേർവയ്ക്ക് ജയം നൽകിയത്. പതിനൊന്നാം മിനുട്ടിൽ ഒരു ഹെഡറിലൂടെ ആയിരുന്നു ടൂറെയുടെ ആദ്യ ഗോൾ.

59ആം മിനുട്ടിൽ മറ്റൊരു ടൂറെ ഹെഡർ മിനേർവയുടെ ലീഡ് ഇരട്ടിയാക്കി. ഒപൊകു എടുത്ത കോർണറിൽ നിന്നായിരുന്നു ടൂറെയുടെ ഹെഡർ വന്നത്. കളിയുടെ 81ആം മിനുട്ടിൽ പെനാൾട്ടിയിലൂടെ ദോദോസ് നേടിയ ഗോൾ ഐസാളിന് ചെറിയ പ്രതീക്ഷ നൽകി. പക്ഷെ അത് പ്രതീക്ഷയായി തന്നെ അവസാനിച്ചു. ജയം മിനേർവ തന്നെ സ്വന്തമാക്കി.

ജയത്തോടെ മിനേർവക്ക് മൂന്ന് മത്സരങ്ങളിൽ നിന്ന് നാലു പോയന്റായി. ഐസാൾ ആണെങ്കിൽ നാലു മത്സരങ്ങൾ കഴിഞ്ഞിട്ടും ഒരു ജയം ഇല്ലാതെ നിൽക്കുകയാണ്.

Exit mobile version