മിനേർവ മൂന്ന് വർഷം കൊണ്ട് ഐലീഗിൽ തിരികെയെത്തും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പഞ്ചാബ് എഫ് സിയെ വിറ്റു എങ്കിലും മിനേർവ ഇല്ലാതാവില്ല എന്ന് ക്ലബ് ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ ആഴ്ച ആയിരുന്നു മിനേർവ പഞ്ചാബിനെ പഞ്ചാബ് എഫ് സിയാക്കി മാറ്റിക്കൊണ്ടുള്ള ഉടമസ്ഥ കൈമാറ്റം നടന്നത്. റൗണ്ട് ഗ്ലാസ് കമ്പനിയാണ് രഞ്ജിത്ത് ബജാജിൽ നിന്ന് പഞ്ചാബ് എഫ് സിയെ വാങ്ങിയത്. എന്നാൽ മിനേർവയും ഇന്ത്യൻ ഫുട്ബോളിൽ സജീവമായി തന്നെ ഫുട്ബോളിൽ ഉണ്ടാകും എന്ന് രഞ്ജിത്ത് ബജാജ് അറിയിച്ചു.

മൂന്ന് വർഷം കൊണ്ട് വീണ്ടും ഐലീഗിലേക്ക് വരാൻ ആണ് ക്ലബ് ഉദ്ദേശിക്കുന്നത് എന്നും ഔദ്യോഗിക കുറിപ്പിൽ പറയുന്നു. അതിനായുള്ള നടപടികൾ ഇതിനകം തന്നെ ക്ലബ് ആരംഭിച്ചു. മിനേർവ എഫ് സി എന്ന പേരിൽ ആകും പുതിയ ക്ലബ് പ്രവർത്തിൽകുക. മിനേർവ അക്കാദമിക്ക് ഉടനെ എ ഐ എഫ് എഫിന്റെ അംഗീകാരം ലഭിക്കും. ഉടൻ തന്നെ മികച്ച ഒരു അക്കാദമിയായി മിനേർവയെ മാറ്റും. 2021 ആകുമ്പോഴേക്ക് മിനേർവ എഫ് സി പ്രാദേശിക ടൂർണമെന്റുകളിൽ പങ്കെടുക്കും എന്നും 2023ലേക്ക് ഐലീഗിൽ എത്തും എന്നുമാണ് രഞ്ജിത്ത് ബജാജ് പറയുന്നത്.