നെറോക എഫ്‌സിക്ക് ഐ ലീഗിൽ തോൽവിയോടെ തുടക്കം

- Advertisement -

ഐ ലീഗിൽ നവാഗതരായ നെറോക എഫ്‌സിക്ക് തോൽവിയോടെ തുടക്കം. ഐ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ മിനേർവ പഞ്ചാബ് എഫ്‌സി ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മണിപ്പൂർ ടീമിനെ പരാജയപ്പെടുത്തിയത്.

ലുധിയാനയിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് നെറോക മിനേർവയോട് പരാജയപ്പെട്ടത്. പതിനെട്ടാം മിനിട്ടിൽ ഓഡിൽ ചിഡിയുടെ ഗോളിൽ നെറോക മുന്നിൽ എത്തിയെങ്കിലും 24ആം മിനിറ്റിൽ ചെഞ്ചോയുടെ ഗോളിലൂടെ പഞ്ചാബ് ടീം സമനില പിടിച്ചു. ഭൂട്ടാൻ സെൻസേഷൻ ചെഞ്ചോയുടെ ഐ ലീഗിലെ ആദ്യ ഗോൾ ആയിരുന്നു ഇത്. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ ലഗോ ബെയ്‌ നേടിയ ഗോളിലൂടെ മിനേർവ പട്ടിക പൂർത്തിയാക്കി.

രണ്ടാം പകുതിയിലും മിനേർവ ആക്രമിച്ചു കളിക്കുന്നതായിരുന്നു കണ്ടത്. ചെഞ്ചോക്കും ലാഗോക്കും നിരവധി അവസരങ്ങൾ ലഭിച്ചു എങ്കിലും ഒന്നും ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല. രണ്ടു മത്സരങ്ങളിൽ നിന്നും 4 പോയിന്റുമായി മിനേർവയാണ് ലീഗിൽ ഒന്നാമത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement