ആരോസിനെ തകർത്ത് മിനേർവ ഒന്നാമത്

- Advertisement -

ഐ ലീഗിൽ ഇന്ത്യൻ ആരോസിനെതിരെ മിനേർവ പഞ്ചാബ് എഫ്‌സിക്ക് തകർപ്പൻ വിജയം. ഗോവയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മിനേർവ വിജയം കണ്ടത്. വിജയത്തോടെ 3 കളികളിൽ നിന്നും 7 പോയിന്റോടെ മിനേർവ ലീഗ് പട്ടികയിൽ ഒന്നാമതെത്തി.

നന്നായി തുടങ്ങിയ ആരോസിനെ ഞെട്ടിച്ചു കൊണ്ടു ഏഴാം മിനിറ്റിൽ തന്നെ മിനേർവ ലീഡ് എടുത്തു. വില്യം അസീഡു ബോക്സിനു വെളിയിൽ നിന്ന് എടുത്ത ഷോട്ട് ഗോൾ കീപ്പർ ധീരജിനെ മറികടന്ന് വലയിൽ കയറുകയായിരുന്നു. ആദ്യ പകുതിയിൽ 1-0 എന്നായിരുന്നു സ്കോർ നില.

രണ്ടാം പകുതിയിലും മിനേർവയുടെ അറ്റാക്കിലൂടെയാണ് തുടങ്ങിയത്. വില്യമും ചെഞ്ചോയും നിരന്തരം ആരോസ് ഗോൾ മുഖത്തെത്തി. 83ആം മിനിറ്റിൽ ആണ് രണ്ടാം ഗോൾ പിറന്നത്, വില്യം തന്നെ വീണ്ടും ആരോസിന്റെ വല കുലുക്കി. ലെഫ്റ്റ് വിങ്ങിൽ നിന്നും ചേഞ്ചോ നൽകിയ പിൻ പോയിന്റ് പാസ്സ് വലയിലേക്ക് തിരിച് വില്യം മിനേർവയുടെ വിജയം ഉറപ്പിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement