ഐസ്വാളിനെ തറപറ്റിച്ച് മിനർവ ഒന്നാം സ്ഥാനത്ത്

- Advertisement -

നിലവിലെ ചാമ്പ്യന്മാരായ ഐസ്വാൾ എഫ് സി ഏകപക്ഷീയമായ രണ്ട് ഗോളിന് തോൽപ്പിച്ച് മിനർവ ഐ ലീഗിൽ ഒന്നാം സ്ഥാനം പിടിച്ചെടുത്തു. രണ്ടാം പകുതിയിൽ സംഗ്വാനും അർമാൻഡും നേടിയ ഗോളുകളിലാണ് മിനർവ ഐസ്വാളിനെ മറികടന്നത്. ജയത്തോടെ ഈസ്റ്റ് ബംഗാളിനെയും നെറോകയെയും മറികടന്ന് ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാൻ മിനർവക്കായി.

മിനർവയാണ് മത്സരത്തിന്റെ തുടക്കത്തിൽ അവസരങ്ങൾ സൃഷിട്ടിച്ചതും കൂടുതൽ സമയം പന്ത് കൈവശം വെച്ചെതെങ്കിലും ആദ്യ പകുതിയോട് അടുത്തതോടെ പതിയെ മത്സരത്തിലേക്ക് തിരിച്ചു വന്ന ഐസ്വാൾ മത്സരത്തിൽ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ നേടാനായില്ല. തുടർന്ന് രണ്ടാം പകുതിയിലാണ് മത്സരത്തിന്റെ ഗതി നിർണയിച്ച ഗോൾ വീണത്. ചെഞ്ചോയുടെ ഷോട്ട് രക്ഷപെടുത്തുന്നതിൽ ഐസ്വാൾ ഗോൾ കീപ്പർ ആവിലാഷ് വരുത്തിയ പിഴവാണ് ഗോളിൽ കലാശിച്ചത്. ഗോൾ കീപ്പറുടെ രക്ഷപെടുത്തലിൽ പന്ത് ലഭിച്ച ആകാശ് സംഗ്വാൻ ഹെഡറിലൂടെ ഐസ്വാൾ വല കുലുക്കുകയായിരുന്നു.

തുടർന്ന് സമനില ഗോൾ നേടാൻ ഐസ്വാൾ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഇഞ്ചുറി ടൈമിൽ രണ്ടാമത്തെ ഗോളും നേടി മിനർവ മത്സരം തങ്ങളുടേതാക്കി. വില്യമിന്റെ പാസിൽ നിന്ന് ബാസി അർമാൻഡ് ആണ് മിനർവയുടെ രണ്ടാമത്തെ ഗോൾ നേടിയത്.

ഇന്നത്തെ ജയത്തോടെ മിനർവക്ക് 16 മത്സരങ്ങളിൽ നിന്ന് 32 പോയിന്റായി.  തോൽവിയോടെ 17മത്സരങ്ങളിൽ നിന്ന്  21 പോയിന്റുമായി ഐസ്വാൾ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement