അപ്പോളോ ടയേർസ് മിനേർവ പഞ്ചാബ് ടൈറ്റിൽ സ്പോൺസർ

- Advertisement -

ഐ ലീഗിന് തൊട്ടുമുന്നോടിയായി വമ്പന്മാരെ സ്പോൺസർമാരായി എത്തിച്ച് മിനേർവ പഞ്ചാബ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഉൾപ്പെടെയുള്ള യൂറോപ്യൻ ക്ലബുകളുടെ സ്പോൺസറായ അപ്പോളോ ടയേർസ് ആണ് മിനേർവയുടെ സ്പോണസറാകാൻ കരാർ ഒപ്പിട്ടിരിക്കുന്നത്. ഇന്നലെയാണ് ഇരുവരും കരാറിൽ എത്തിയത്.

ഐ എസ് എൽ ക്ലബായ ചെന്നൈയിൻ എഫ് സിയേയും അപ്പോളോ ടയേർസ് സ്പോൺസർ ചെയ്യുന്നുണ്ട്. ലുധിയാന ലൈവ എന്ന മാധ്യമം മിനേർവയുടെ ഒഫീഷ്യൽ പ്രാദേശിക മീഡിയ പാട്ണറും ആയിട്ടുണ്ട്. നേരത്തെ ട്രാവലിംഗ് കമ്പനി ആയ ക്ലിയർ ട്രിപ്പും മിനേർവയുടെ ഒപ്പം ചേർന്നിരുന്നു.

ഇന്ന് ആരംഭിക്കുന്ന ഐലീഗ് ഉദ്ഘാടന മത്സരത്തിൽ തന്നെ മിനേർവ അങ്കത്തിന് ഇറങ്ങുന്നുണ്ട്. മോഹൻ ബഗാൻ ആണ് മിനേർവയുടെ ആദ്യ എതിരാളി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement