ഡിഫൻഡർ മെൽറോയ് അസിസി രാജസ്ഥാനിൽ സ്ഥിര കരാർ ഒപ്പുവെച്ചു

20220711 141148

സെന്റർ ബാക്കായ മെൽറോയ് അസിസി ഇനി രാജസ്ഥാന്റെ മാത്രം താരം. കഴിഞ്ഞ സീസൺ ഐ ലീഗിൽ ലോണടിസ്ഥാനത്തിൽ ചെന്നൈയിനിൽ നിന്ന് അസിസി രാജസ്ഥാനിൽ കളിച്ചിരുന്നു‌. അന്ന് നടത്തിയ നല്ല പ്രകടനങ്ങൾ പരിഗണിച്ച് ഇപ്പോൾ മൂന്ന് വർഷത്തെ കരാറിൽ അസിസിയെ രാജസ്ഥാൻ യുണൈറ്റഡ് സ്വന്തമാക്കിയിരുന്നു. ഒരു സീസൺ മുമ്പായിരുന്നു താരം ചെന്നൈയിനിൽ എത്തിയത്‌.

മുംബൈ എഫ് സിയുടെ അക്കാദനിയിലൂടെ വളർന്നു വന്ന താരമാണ് അസിസി. റിയൽ കാശ്മീർ, റിയലൻസ് യങ് ചാമ്പ്സ് എന്നിവർക്ക് ഒക്കെ മുമ്പ് അസിസി കളിച്ചിട്ടുണ്ട്.