മേസൺ റൊബേർട്സണ് റിയൽ കാശ്മീരിൽ പുതിയ കരാർ

20211105 140304

റിയൽ കാശ്മീരിന്റെ വിശ്വസ്ത താരം മേസൺ റൊബേർട്സൺ റിയൽ കാശ്മീരിൽ പുതിയ കരാർ ഒപ്പുവെച്ചു. ഒരു വർഷത്തെ കരാർ ആണ് റൊബേർട്സൺ റിയൽ കാശ്മീരിൽ ഒപ്പുവെച്ചത്. 2018 മുതൽ കാശ്മീരിന്റെ ഒപ്പമുള്ള താരമാണ് മേസൺ റൊബേർട്സൺ. ഡിഫൻഡർ ആണെങ്കിലും ഗോളടിക്കാനും കഴിവുള്ള താരമാണ് റൊബേർട്സൺ. കാശ്മീരിനായി ഇതുവരെ ഇരുപതോളം ഗോളുകൾ താരം നേടിയിട്ടുണ്ട്. കാശ്മീർ പരിശീലകൻ ഡേവിഡ് റൊബേർട്സന്റെ മകനാണ് മേസൺ. 27കാരനായ താരം മുമ്പ് പീറ്റർഹെഡ് ക്ലബിനായും കളിച്ചിട്ടുണ്ട്.

Previous articleന്യൂകാസിലിന് അവസാനം പുതിയ പരിശീലകനായി, ഇനി എഡി ഹോവെയുടെ തന്ത്രങ്ങൾ
Next articleഫുട്സാൽ ചാമ്പ്യൻഷിപ്പ്; 9 ഗോൾ വിജയവുമായി മൊഹമ്മദൻസ് തുടങ്ങി