മാൻസി ഇനി മൊഹമ്മദൻസ് താരം

Img 20210209 140106

മാൻസിയുടെ മൊഹമ്മദൻസിലേക്കുള്ള വരവ് ഔദ്യോഗികമായി. ചെന്നൈ സിറ്റിക്കായി രണ്ട് സീസൺ മുമ്പ് ഗോളടിച്ചു കൂട്ടിയ സ്ട്രൈക്കർ പെട്രോ മാൻസി രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയിലേക്ക് വരുന്നത്. ഐലീഗ് ക്ലബായ മൊഹമ്മദൻസ് ആറു മാസത്തെ കരാറിലാണ് മാൻസിയെ സൈൻ ചെയ്തത്.

ജെ2 ലീഗ് ക്ലബായ ആൽബിരെക്സ് നിഗാറ്റയിലായിരുന്നു മാൻസി കളിച്ചിരുന്നത്‌. അന്ന് ഇന്ത്യ ഫുട്ബോളിലെ റെക്കോർഡ് തുകയ്ക്കായിരുന്നു മാൻസിയെ ജപ്പാൻ ക്ലബ് സ്വന്തമാക്കിയിരുന്നത്‌. ചെന്നൈ കിരീടം നേടിയ സീസണിൽ ഐ ലീഗിലെ ടോപ് സ്കോറർ ആയിരുന്നു മാൻസി. 31കാരനായ താരം 25 ഗോളുകളാണ് ചെന്നൈ സിറ്റിക്കു വേണ്ടി അടിച്ചു കൂട്ടിയത്. ആ സീസണിലെ ഐ ലീഗിലെ മികച്ച കളിക്കാരനും മാൻസി ആയിരുന്നു. മൊഹമ്മദൻസിലും ആ പഴയ മികവ് ആവർത്തിക്കാൻ ആകും എന്നാണ് മാൻസി വിശ്വസിക്കുന്നത്.

Previous articleലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഒന്നാം സ്ഥാനത്തേക്കുയര്‍ന്ന് ഇംഗ്ലണ്ട്, ഇന്ത്യ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു
Next articleഅത്ലറ്റികോ മാഡ്രിഡിന്റെ ചെൽസിക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിന്റെ വേദി മാറ്റിയേക്കും