ഐ ലീഗ്: മാമ ഐസോളിൽ

മുൻ ഇന്ത്യൻ താരവും കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാളിന്റെ വിങ്ങറുമായിരുന്ന എസ് മൽസ്വംതിലുങ എന്ന “മാമ” ഐസോൾ എഫ്സിയിൽ ചേർന്നു. ട്രാൻസ്‌ഫർ നടപടികൾ പൂർത്തിയാക്കി ഇന്ന് തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഇക്കാര്യം പുറത്തു വിട്ടത്.

2002ൽ ഈസ്റ്റ് ബംഗാളിലൂടെ തന്റെ കരിയർ ആരംഭിച്ച മാമ തുടർന്ന് സൽഖോക്കാർ, മോഹൻ ബഗാൻ, യുണൈറ്റഡ് എഫ്‌സി എന്നീ ടീമുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയ ശേഷം വീണ്ടും ഈസ്റ്റ് ബംഗാളിൽ ചേർന്നിരുന്നു. മാമായുടെ പരിചയസമ്പത്ത് ഐസോളിന് മുതൽ കൂട്ടാവുമെന്നാണ് കരുതപ്പെടുന്നത്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബയേണിനെ ഇന്റർ മിലാൻ തളച്ചു
Next articleഅലിസ്റ്റര്‍ കുക്ക് പൊരുതുന്നു, ഇംഗ്ലണ്ടിനു മോശം തുടക്കം