അൽ അംന ഈസ്റ്റ് ബംഗാൾ വിട്ടു

Roshan

Download the Fanport app now!
Appstore Badge
Google Play Badge 1

സിറിയൻ താരം മഹ്മൂദ് അൽ അംന ഈസ്റ്റ് ബംഗാളിനോട് വിട പറഞ്ഞു. ടീം വിടുകയാണ് എന്നു ചൂണ്ടി കാണിച്ചു കൊണ്ട് താരം തന്നെയാണ് ഫേസ്‌ബുക്ക് പോസ്റ്റ് ചെയ്തത്.

കഴിഞ്ഞ സീസണിൽ ആണ് ഐസ്വാളിൽ നിന്നും ഈ സിറിയൻ താരം കൊൽക്കത്തയിൽ എത്തുന്നത്. അന്ന് ഈസ്റ്റ് ബംഗാളിന്റെ കോച്ചായി ചുമതലയേറ്റ ഖാലിദ് ജാമിലിന്റെ കൂടെയാണ് അൽ അംന ഐസ്വാളിൽ നിന്നും ഈസ്റ്റ് ബംഗാളിൽ എത്തുന്നത്. ഖാലിദ് ജാമിലിന്റെ കൂടെ ഐസ്വാൾ എഫ്‌സിയെ ഇന്ത്യൻ ചാംപ്യന്മാരാക്കുന്നതിൽ നിർണായക പങ്കായിരുന്നു അംന വഹിച്ചത്.

എന്നാൽ കൊൽക്കത്തയിൽ എത്തിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. ടീമിൽ ഇടം കണ്ടെത്താൻ വിഷമിച്ച താരത്തിന് ടീമിൽ നിന്നും വലിയ അവഗണന ആണ് ലഭിച്ചത്. ടീമിനെയും ആരാധകരെയും വളരെയധികം ഇഷ്ടപ്പെടുന്നു എന്നു പറഞ്ഞ അംന തനിക്ക് ലഭിക്കാനുള്ള തുകയുടെ 60% വേണ്ടെന്ന് വെച്ചതായും പോസ്റ്റിൽ പറയുന്നു.