കേരള ബ്ലാസ്റ്റേഴ്സിന്റെ മഹേഷ് സിംഗ് ലോണിൽ ഐ ലീഗിൽ കളിക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിന്റെ യുവതാരനായ മഹേഷ് സിങ് ലോണിൽ പോകും. 21കാരനായ ഫോർവേഡ് നവോറം മഹേഷ് സിങ് സുദേവ എഫ് സിക്ക് വേണ്ടി ആകും കളത്തിൽ ഇറങ്ങുക. സുദേവയുമായി ഈ സീസൺ അവസാനം വരെയുള്ള ലോൺ കരാറിൽ ആണ് മഹേഷ് ഒപ്പുവെച്ചത്. വലിയ ഭാവി പ്രതീക്ഷിക്കപ്പെടുന്ന താരത്തെ ലോണിൽ അയച്ചു കൂടുതൽ പരിചയസമ്പത്ത് നേടിക്കൊടുക്കാൻ ആണ് ഈ ലോൺ നീക്കത്തിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത്.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സിനു വേണ്ടി കളിച്ച താരമാണ് നവോറം. കേരള പ്രീമിയർ ലീഗ് വിജയിച്ച കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമിൽ ഉണ്ടായിരുന്നു. ഷില്ലൊങ് ലജോങ്ങിന്റെ താരമായിരുന്ന മഹേഷ് മൂന്ന് വർഷത്തെ കരാറിലാണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. താരം പ്രീസീസൺ സമയത്ത് കേരള ബ്ലാസ്റ്റേഴ്സ് സീനിയർ സ്ക്വാഡിനൊപ്പം ഉണ്ടായിരുന്നു.