ഐ ലീഗ് 90 മത്സരം നാലര ലക്ഷം കാണികൾ, കേരള ബ്ലാസ്റ്റേഴ്സ് 9 മത്സരം നാലര ലക്ഷം കാണികൾ!!!

general view during the Final of the Indian Super League (ISL) season 3 between Kerala Blasters FC and Atletico de Kolkata held at the Jawaharlal Nehru Stadium in Kochi, India on the 18th December 2016. Photo by Shaun Roy / ISL / SPORTZPICS
- Advertisement -

കേരളത്തിന്റെ ഫുട്ബോൾ കളികാണാനുള്ള ആവേശം ഇന്ത്യയുടെ വേറേതു മണ്ണിനേക്കാളും മുകളിലാണെന്ന് നമുക്ക് അറിയാം. ഐ എസ് എല്ലിന് പുതിയ ടീമുകൾ തുടങ്ങാനുള്ള നഗരങ്ങൾ പ്രഖ്യാപിച്ചപ്പോൾ കേരളത്തിന്റെ ഒരു നഗരത്തിനു കൂടെ നൽകാം എന്നു ഐ എസ് എൽ പ്രഖ്യാപിച്ചതും വെറുതെയല്ല. കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി ഒഴുകി എത്തിയ കാണികളെ കണ്ടു തന്നെ ആകും.

ഇപ്പോൾ ഐ ലീഗിലെ മൊത്തം കാണികളുടെ പങ്കാളിത്തത്തെ ഒറ്റയ്ക്കു വെല്ലുവിളിച്ച് കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് ഞെട്ടിച്ചിരിക്കുന്നത്. ഐ ലീഗിൽ ഈ കഴിഞ്ഞ സീസണിൽ കളി കാണാൻ വേണ്ടി സ്റ്റേഡിയത്തിൽ കയറിയത് 470941 പേർ. ആ വലിയ കണക്കിനെതിരെ കൊച്ചിയിൽ കേരളത്തിന്റെ കളി കാണാൻ മാത്രം എത്തിയവരുടെ കണക്കു നോക്കാം 446087 പേർ.

ഇതിലെ രസം ഐ ലീഗിൽ ഇത്രയും അറ്റൻഡൻസ് വന്നത് ലീഗിലെ 90 മത്സരങ്ങളിൽ നിന്നാണ് എങ്കിൽ കേരള ബ്ലാസ്റ്റേഴ്‌സ്  വെറും 9 മത്സരങ്ങളിൽ നിന്നാണ് ഈ കണക്കിൽ എത്തിയത്. കൊച്ചിയിൽ ഒരു കളി കാണാൻ ശരാശരി 49565 പേർ കയറിയപ്പോൾ ഐ ലെഗിന്റെ സീസൺ ശരാശരി ഒരു കളിക്ക് 5000പേരിലേ എത്തുന്നുള്ളൂ. ഐ ലീഗ് മാത്രമല്ല ഐ എസ് എല്ലും എന്നും കാണികളെ ആകർഷിക്കുന്നതിൽ കേരളത്തിന് പിറകിലായിരുന്നു. 21000 മാത്രമേ ഐ എസ് എല്ലിന് കഴിഞ്ഞ സീസണിൽ ശരാശരി കാണികൾ ഒരു കളിക്ക് ഉണ്ടായിരുന്നുള്ളൂ

Advertisement