
ഐ ലീഗ് ക്ലബുകളുടെ ആവശ്യങ്ങളിൽ ഭൂരിഭാഗവും അംഗീകരിക്കാൻ ഇന്ന് പ്രഫുൽ പട്ടേലിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനം. ട്രാവൽ അലവൻസ് കൂട്ടുക, സമ്മാന തുക കൂട്ടുക, പ്രമോഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് തുക വർധിപ്പിക്കുക, ടെലിവിഷൻ സംപ്രേക്ഷണം മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങൾ അംഗീകരിക്കാനാണ് ലീഗ് കമ്മിറ്റി ഡൽഹിയിൽ ഇന്ന് നടത്തിയ യോഗത്തിൽ തീരുമാനമായത്.
ലോകകപ്പ് കഴിഞ്ഞ് ഒരേ സമയം സമാന്തരമായാകും ഐ ലീഗും ഐ എസ് എല്ലും നടക്കുക. ഐ ലീഗ് ക്ലബുകൾക്ക് ട്രാവലിംഗ് എക്സ്പെൻസ് ഒരു ക്ലബിന് 50 ലക്ഷമായും സ്പെഷൽ സബ്സിഡി ഒരു ക്ലബിന് 20 ലക്ഷമായും ഉയർത്തി. പ്രൊമോഷനായി ഒരു കോടിയും അനുവദിക്കും. ടെലിവിഷൻ സംപ്രേക്ഷണം സ്റ്റാർസ്പോർട്സുമായി ചർച്ച ചെയ്തു മെച്ചപ്പെടുത്താനാണ് എ ഐ എഫ് എഫിന്റെ തീരുമാനം.
എന്നാൽ കൊൽക്കത്തൻ ക്ലബുകളുടെ ആവശ്യമായ വിദേശ താരങ്ങളുടെ എണ്ണം കൂട്ടുക എന്നത് എ ഐ എഫ് എഫ് അംഗീകരിച്ചില്ല. അത് പിന്നീട് ചർച്ച ചെയ്തു തീരുമാനിക്കും. സൂപ്പർ കപ്പ് എങ്ങനെ നടത്തണമെന്നതും സാഫ് കപ്പിന്റെ ഡേറ്റ് ലഭിച്ച ശേഷം തീരുമാനമുണ്ടാകും എന്നു എ ഐ എഫ് എഫ് അറിയിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial