ഇഞ്ച്വറി ടൈമിന്റെ ഏഴാം മിനുട്ടിൽ പ്ലാസയുടെ ഗോൾ, ഈസ്റ്റ് ബംഗാളിന് രക്ഷ

- Advertisement -

ഫോമിൽ ഇല്ലാത്തതിന് പഴി കേട്ടു മടുത്ത പ്ലാസ ഫോമിലേക്ക് തിരിച്ചുവന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിന് ഇഞ്ച്വറി ടൈമിന്റെ ഏഴാം മിനുട്ടിൽ ജയം. ലീഗിൽ ഇതുവരെ‌ പോയന്റ് ഒന്നും നേടാൻ കഴിയാതെ വിഷമിക്കുന്ന ചർച്ചിലിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാൾ ഇന്ന് പരാജയപ്പെടുത്തിയത്.

15ആം മിനുട്ടിൽ പീറ്ററിലൂടെ എവേ ടീമായ ചർച്ചിലാണ് ആദ്യം ലീഡെടുത്തത്. ചർച്ചിലിന്റെ സീസണിലെ ആദ്യ ഗോളായിരുന്നു ഇത്. റാൾട്ടയും പ്ലാസയും ഈസ്റ്റ് ബംഗാളിനു വേണ്ടി തിരിച്ചടിച്ചപ്പോൾ ഹാഫ് ടൈമിനു മുന്നേ ഈസ്റ്റ് ബംഗാൾ ലീഡിലേക്ക് തിരിച്ചുവന്നു.

60ആം മിനുട്ടിൽ നിക്കോളാസ് ഫെർണാണ്ടസ് ചർച്ചിലിനെ സമനിലയിൽ എത്തിച്ചു. ജയത്തിൽ കുറഞ്ഞ ഒന്നുകൊണ്ടും തൃപ്തിയടയില്ല എന്നൊരുങ്ങി ഇറങ്ങിയ ഈസ്റ്റ് ബംഗാളിനെ അവസാന നിമിഷം വരെ‌ ചർച്ചിൽ ഡിഫൻസ് തടുത്തു എങ്കിലും പ്ലാസയ്ക്കു മുന്നൊൽ അവസാനം കീഴടങ്ങുക ആയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement