ഷില്ലോങ്ങ് ലജോങ്ങിന്റെ വലകാക്കാൻ കാസർഗോഡിന്റെ നിതിൻ ലാൽ

- Advertisement -

കാസർഗോഡുകാരനായ നിതിൻ ലാൽ ഇനി നോർത്ത് ഈസ്റ്റിൽ കളിക്കും. ഐ ലീഗ് ക്ലബായ ഷില്ലോങ് ലജോങ് ആണ് നിതിൻ ലാലിനെ സ്വന്തമാക്കിയിട്ടുള്ളത്. കാസർഗോഡ് സ്വദേശിയായ നിതിൻ നേരത്തെ ഐ എസ് എൽ ഡ്രാഫ്റ്റിൽ ഉണ്ടായിരുന്നു. മുമ്പ് മുംബൈ എഫ് സിക്കു വേണ്ടി ഗ്ലോവ് അണിഞ്ഞിട്ടുണ്ട്.

2015 സീസണ് ഐ എസ് എല്ലിൽ ചെന്നൈയിൻ എഫ് സിയിലായിരുന്നു നിതിൻ. ആറടിക്കാരനായ നിതിൻ മുമ്പ് തമിഴ്നാടിനെ സന്തോഷ് ട്രോഫിയിൽ പ്രതിനിധീകരിച്ചിട്ടുണ്ട്. തമിഴ്നാടിൽ തന്നെ ഇന്ത്യൻ ബാങ്കിന്റെ വലകാത്താണ് നിതിൻ ശ്രദ്ധേയനാകുന്നത്. പിന്നീട് പൂനെ എഫ് സിയിലും അവിടുന്ന് മുംബൈയിലും എത്തുക ആയിരുന്നു. നാലു സീസണുകളോളം നിതിൻ മുംബൈ എഫ് സിയിൽ ഉണ്ടായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement