രണ്ടു പെനാൾട്ടികൾ, ഷില്ലോംഗിനും ബഗാനും ഒരോ പോയന്റ്

ഐ ലീഗിൽ ഇന്ന് നടന്ന കരുത്തരുടെ പോരാട്ടത്തിൽ ഷില്ലോങ്ങ് ലജോങ്ങും മോഹൻ ബഗാനും സമനിലയിൽ പിരിഞ്ഞു. രണ്ട് പെനാൾട്ടികളും ഒരു ചുവപ്പ് കാർഡും കണ്ട മത്സരത്തിൽ 1-1 സ്കോറിലാണ് കളി അവസാനിച്ചത്.

ആദ്യ പകുതിയിൽ 12ആം മിനുട്ടിൽ ആതിഥേയരായ ബഗാൻ പെനാൾട്ടിയിലൂടെ മുന്നിലെത്തുക ആയിരുന്നു. ഡികയാണ് ബഗാനെ പെനാൾട്ടി സ്പോട്ടിൽ നിന്ന് മുന്നിലെത്തിച്ചത്. രണ്ടാം പകുതിയിൽ കിങ്ഷുക് വഴങ്ങിയ ഫൗൾ ആണ് ബഗാന്റെ 3 പോയന്റ് എന്ന പ്രതീക്ഷ കളഞ്ഞത്. സാമുവൽ ആണ് ലജോംഗിനായി പെനാൾട്ടി ഗോളാക്കിയത്.

ഗോൾ വഴങ്ങിയതിനു ശേഷം ബഗാന്റെ സ്ട്രൈക്കർ കിംഗ്സ്ലി രണ്ടാം മഞ്ഞകാർഡും ചുവപ്പു കാർഡുൻ വാങ്ങി പുറത്തുപോയി. അതിനു ശേഷം 10 പേരുമായാണ് ബഗാൻ കളിച്ചത്. നാലു മത്സരങ്ങളിൽ 2 വിജയവും 2 സമനിലയുമായി 8 പോയന്റോടെ 2ആം സ്ഥാനത്താണ് ബഗാനിപ്പോൾ ഉള്ളത്. തൊട്ടു പിറകിൽ ഏഴു പോയന്റുമായി ലജോംഗുൻ ഉണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial