ഐസ്വാളിനെ രണ്ടാം തവണയും മലർത്തിയടിച്ച് ലജോങ്

Photo: goal.com
- Advertisement -

നോർത്ത് ഈസ്റ്റ് ഡെർബിയിൽ ഐസ്വാളിന് വീണ്ടും തോൽവി.  ഐ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ലജോങ് ആണ് ഐസ്വാളിനെ പരാജയപ്പെടുത്തിയത്. സ്കോർ 2 – 1. രണ്ടാം പകുതിയിലാണ് മത്സരത്തിലെ മുഴുവൻ ഗോളുകളും പിറന്നത്. നേരത്തെ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോഴും വിജയം ലജോങ്ങിന്റെ കൂടെയായിരുന്നു.

രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ കോഫിയാണ് ഗോളടി തുടങ്ങിയത്. 58ആം മിനുട്ടിൽ സൈഹു ജഗ്‌നെയുടെ ക്രോസ്സിൽ നിന്ന് ഹെഡറിലൂടെ ഗോൾ നേടുകയായിരുന്നു.73ആം മിനുട്ടിൽ ജഗ്‌നെയിലൂടെ ലജോങ് താങ്കളുടെ ലീഡ് ഇരട്ടിയാക്കി.

മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ഡോഡോസിലൂടെ ഐസ്വാൾ ഒരു ഗോൾ മടക്കിയെങ്കിലും രണ്ടാമത്തെ ഗോൾ നേടാനുള്ള സമയം മത്സരത്തിൽ ബാക്കി ഉണ്ടായിരുന്നില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement