ക്രോമ വീണ്ടും ഈസ്റ്റ് ബംഗാളിൽ

- Advertisement -

ലൈബീരിയൻ സ്ട്രൈക്കർ അൻസുമാന ക്രോമ വീണ്ടും ഈസ്റ്റ് ബംഗാളിൽ എത്തി. സീസൺ അവസാനം വരെ നീളുന്ന കരാർ ആൺ ക്രോമയും ഈസ്റ്റ് ബംഗാളുമായി ഒപ്പുവെച്ചത്. അവസാനമായി 2018ൽ ആയിരുന്നു ക്രോമ ഈസ്റ്റ് ബംഗാളിനായി കളിച്ചത്. അന്ന് അത്ര മികച്ച പ്രകടനം അല്ലാത്തതിനാൽ പെട്ടെന്ന് തന്നെ ക്രോമ ടീമിന് പുറത്തായിരുന്നു. അവസാനമായി ഐസാളിനു വേണ്ടി ആയിരുന്നു ക്രോമ ഐലീഗിൽ ഇറങ്ങിയത്.

മുമ്പ് ഈസ്റ്റ് ബംഗാളിന്റെ വൈരികളായ മോഹൻ ബഗാന് വേണ്ടിയും ക്രോമ കളിച്ചിട്ടുണ്ട്. കൊൽക്കത്ത ക്ലബായ പീർലെസിന്റെയും ജേഴ്സിയും ക്രോമ അണിഞ്ഞിട്ടുണ്ട്.

Advertisement