കോമൾ തട്ടൽ ഐ.എസ്.എൽ ടീമിൽ ചേരാൻ ആഗ്രഹിക്കുന്നു : ലൂയിസ് നോർട്ടൻ

- Advertisement -

ഇന്ത്യൻ അണ്ടർ 17 ടീമംഗം കോമൾ തട്ടൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ചേരാൻ  ആഗ്രഹിക്കുന്നെന്ന് ഇന്ത്യൻ ആരോസിന്റെ കോച്ചും ഫിഫ അണ്ടർ 17 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ പരിശീലകനുമായിരുന്ന ലൂയിസ് നോർട്ടൻ. ഇന്ത്യൻ ആരോസിന്റെ ഐ ലീഗ് മത്സരത്തിന്റെ മുന്നോടിയായിട്ടുള്ള പത്രസമ്മേളനത്തിലാണ് നോർട്ടൻ കോമൾ തട്ടലിന്റെ ഐ.എസ്.എൽ പ്രവേശനത്തെ പറ്റി പ്രതികരിച്ചത്.

ഇന്ത്യൻ ആരോസിന്റെ ആദ്യ മത്സരത്തിൽ നിന്ന് കോമൾ തട്ടലിനെ ഒഴിവാക്കിയതിനെ സംബന്ധിച്ച് ഒരുപാടു ഊഹാപോഹങ്ങൾ പുറത്ത് വന്നിരുന്നു. താരത്തെ കോച്ച് ഒഴിവാക്കിയതാണെന്നും താരം ഐ.എസ്.എല്ലിൽ  എത്തുമെന്നും ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. ഐ.എസ്.എൽ ടീമായ എ.ടി.കെയുമായി താരം ചർച്ചകൾ നടത്തുന്നു എന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

അനികേത് ജാദവിനെയും കോമൾ തട്ടലിനെയും അണ്ടർ 19 ഇന്ത്യൻ ടീമിലേക്ക് പരിഗണിച്ചിരുന്നെന്നും എന്നാൽ അനികേത് ടീമിൽ ചേരാൻ താല്പര്യം പ്രകടിപ്പിച്ചെങ്കിലും കോമൾ തട്ടൽ ഐ.എസ്.എൽ ടീമിൽ ചേരാൻ താല്പര്യം പ്രകടപ്പിക്കുകയായിരുന്നു എന്നും ലൂയിസ് നോർട്ടൻ കൂട്ടിച്ചേർത്തു. അത് കോമാളിന്റെ വ്യക്തിപരമായ കാര്യമാണെന്നും നോർട്ടൻ പറഞ്ഞു.

ഐ ലീഗിലെ രണ്ടാമത്തെ മത്സരത്തിൽ ഇന്ന് ഇന്ത്യൻ ആരോസ് മിനർവ പഞ്ചാബ് എഫ്.സിയുമായി ഏറ്റുമുട്ടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement