കൊൽക്കത്ത ഡെർബി മോഹൻ ബഗാനൊപ്പം, ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി ഒന്നാമത് തുടരുന്നു

- Advertisement -

കൊൽക്കത്ത ഡെർബി മോഹൻ ബഗാൻ സ്വന്തമാക്കി. ഇന്ന് നടന്ന ഡെർബിയിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മോഹൻ ബഗാന്റെ വിജയം. മോഹൻ ബഗാൻ എ ടി കെ കൊൽക്കത്തയുമായി ലയിക്കുന്നതിനാൽ ഇനി ഒരു കൊൽക്കത്ത ഡെർബി മാത്രമെ നടക്കാൻ സാധ്യതയുള്ളൂ. സീസണിലെ ഗംഭീര ഫോം മോഹം ബഗാൻ കൊൽക്കത്ത ഡെർബിയിലും തുടരുകയായിരുന്നു.

ജൊസെബ ബെറ്റിയ ആണ് ഇന്ന് ഈസ്റ്റ് ബംഗാളിനെ വെള്ളം കുടിപ്പിച്ചത്. ഒരു ഗോളും ഒരു അസിസ്റ്റും ജോസെബ ഇന്ന് സംഭാവന നൽകി. ആദ്യ പകുതിയിൽ 19ആം മിനുട്ടിലായിരുന്നു ബെറ്റിയയുടെ ആദ്യ ഗോൾ. പിന്നീട് രണ്ടാം പകുതിയിൽ ബാബയിലൂടെ മോഹൻ ബഗാൻ ലീഡ് ഇരട്ടിയാക്കി. ബെറ്റിയ ആയിരുന്നു ആ ഗോൾ ഒരുക്കിയത്. ജിമിനസിലൂടെ ഒര ഗോൾ മടക്കി കളിയിലേക്ക് തിരികെ വരാൻ ഈസ്റ്റ് ബംഗാളിനായെങ്കിലും ഒഴിവായില്ല.

ഈ വിജയത്തോടെ 17 പോയന്റുമായി ബഗാൻ ലീഗിൽ ബഹുദൂരം മുന്നിൽ എത്തി. ഈസ്റ്റ് ബംഗാൾ എട്ടു പോയന്റുമായി അഞ്ചാം സ്ഥനാത്താണ്.

Advertisement