primus mobile
primus mobile

കൊഫിക്ക് പരിക്ക്, ചർച്ചിൽ ബ്രദേഴ്സിന് തിരിച്ചടി

ഈ സീസൺ റിലഗഗേഷനിൽ നിന്ന് രക്ഷപ്പെടുക എന്ന ചർച്ചിൽ ബ്രദേഴ്സിന്റെ പോരാട്ടത്തിന് വൻ തിരിച്ചടി. ചർച്ചിൽ ബ്രദേഴ്സിന്റെ സ്ട്രൈക്കർ കൊഫി പരിക്കേറ്റ് സീസണിൽ കളിക്കാൻ ആകില്ലാ എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. കാലിനേറ്റ പരിക്ക് മാറാൻ ഒരു മാസത്തിലധികം എടുക്കും.

സീസണിൽ ഇനി കൊഫിക്ക് ഇറങ്ങാൻ ആവില്ല എന്ന് ഉറപ്പായതോടെ താരത്തെ റിലീസ് ചെയ്യാൻ ചർച്ചിൽ ബ്രദേഴ്സ് തീരുമാനിച്ചു. ഈ സീസണിൽ മികച്ച പ്രകടനമായിരുന്നു കൊഫി ടീമിനായി നടത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial