കളിക്കാരോട് ഒരു ദയയും ഇല്ല, ഐ ലീഗിൽ മത്സരങ്ങൾ നട്ടുച്ചയ്ക്ക്

- Advertisement -

ഐ ലീഗ് മത്സരങ്ങൾ പൊരിയുന്ന വെയിലിൽ നടക്കും. കളി കാണാൻ ആളുണ്ടാകുമോ എന്നതും കളിക്കുന്നവർ കളി കഴിഞ്ഞ് ജീവനുണ്ടാകുമോ എന്നൊന്നും നോക്കാൻ നിൽക്കാതെ ഐ എം ജി റിലയൻസിന്റെ താല്പര്യത്തിന്റേയും സ്റ്റാറിന്റെ ടെലികാസ്റ്റിംഗ് പ്രശ്നത്തിന്റേയും പേരിൽ നട്ടുച്ചയ്ക്ക് തന്നെ കളി നടത്തുകയാണ് ഇത്തവണ. ഇതിൽ ഇന്ത്യൻ ഫുട്ബോളിലെ തന്നെ ഏറ്റവും വലിയ ഫിക്സ്ചറായ കൊൽക്കത്ത ഡെർബി വരെ ഉൾപ്പെടും.

90 മത്സരങ്ങളിൽ 39 മത്സരങ്ങൾ ഇറത്തവണ നട്ടുച്ച 2 മണിക്കാണ് നടക്കുന്നത്. എല്ലാ ടീമുകളോടും ഫ്ലഡ് ലൈറ്റ് മികച്ചതല്ല എങ്കിൽ സ്റ്റേഡിയത്തിനു അംഗീകരം നൽകില്ല എന്നു പറയുന്ന ഐ ലീഗ് കമ്മിറ്റി ഈ 90 മത്സരങ്ങളിൽ വെറും ഇരുപതോളം മത്സരങ്ങൾ മാത്രമാണ് ഫ്ലഡ് ലൈറ്റിനു കീഴിൽ നടത്തുന്നത്. ഗോകുലം എഫ് സിയുടെ ഹോം മലപ്പുറത്തു നിന്ന് കോഴിക്കോടേക്ക് മാറ്റാനുള്ള പ്രധാന കാരണങ്ങളിൽ ഒന്നു ഫ്ലഡ് ലൈറ്റ് ആയിരുന്നു. എന്നിട്ട് ഫ്ലഡ് ലൈറ്റിൽ നടക്കുന്നത് ആകെ ഒരു ഹോം മത്സരം മാത്രം.

ഗോകുലത്തിന്റെ 9 ഹോം മത്സരങ്ങളിൽ അഞ്ചും നട്ടുച്ചയ്ക്കാണ് നടക്കുന്നത്. ഒന്ന് രാത്രി 8നും ബാക്കി 5.30 കിക്കോഫും. ഡിസംബർ ആദ്യവാരം നടക്കുന്ന ഈ സീസൺ ഐ ലീഗിലെ ആദ്യ കൊൽക്കത്ത ഡെർബിയും 2 മണി കിക്കോഫാണ്. കോഴിക്കോടും കൊയമ്പത്തൂരും പോലുള്ള സ്ഥലങ്ങളിൽ നട്ടുച്ചയ്ക്ക് കളിക്കുന്നത് കളിക്കാർക്കു തന്നെ ഭീഷണി ആണ്.

റിലയൻസിന്റെ ഏറ്റവും വലിയ ആഗ്രഹമായ ഐ ലീഗിന് പ്രേക്ഷകർ ഉണ്ടാകരുത് എന്നതും ഐ ലീഗ് തകരണമെന്നും ഉള്ള പലരുടേയും ഹിഡൺ അജണ്ടയും നടക്കുമെന്നേ ഈ തരത്തിൽ ഉള്ള ഫിക്സ്ചറുകൾ കൊണ്ട് നടക്കൂ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement