Site icon Fanport

മോഹൻ ബഗാന് നന്ദി പറഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ

പുതുതായി കേരള ബ്ലാസ്റ്റേഴ്സിന്റെ ചുമതലയേറ്റ സ്പാനിഷ് പരിശീലകൻ കിബു വികൂന തന്റെ മുൻ ക്ലബായ മോഹൻ ബഗാന് നന്ദി അറിയിച്ചു. ഇതിഹാസ ക്ലബായ മോഹൻ ബഗാനെ പരിശീലിപ്പിക്കാൻ അവസരം തന്നതിന് നന്ദി പറയുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഈ സീസൺ താൻ ഒരിക്കലും മറക്കില്ല എന്നും മോഹൻ ബഗാൻ എന്ന ക്ലബ് എന്നും തന്റെ ഹൃദയത്തിൽ ഉണ്ടായിരിക്കും എന്നും വികൂന പറഞ്ഞു.

ഈ കഴിഞ്ഞ സീസൺ തുടക്കത്തിൽ മോഹൻ ബഗാന്റെ പരിശീലകനായാണ് വികൂന ഇന്ത്യയിലേക്ക് ആദ്യമായി എത്തിയത്. ആദ്യ സീസണിൽ തന്നെ ബഗാനെ ഐ ലീഗ് ചാമ്പ്യന്മാരാക്കാനും വികൂനയ്ക്ക് ആയി. ക്ലബിന് മറക്കാൻ കഴിയാത്ത ഒരു സീസൺ നൽകിയതിന് വികൂനയ്ക്ക് നന്ദി പറയുന്നതായൊ മോഹൻ ബഗാനും കുറിച്ചു.

Exit mobile version