Site icon Fanport

വീണ്ടും സമനില, കേരള ബ്ലാസ്റ്റേഴ്സ് ഫൈനൽ റൗണ്ട് യോഗ്യതക്ക് കാത്തിരിക്കണം

അണ്ടർ 18 ഐലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ടീമിന് വീണ്ടും സമനില. ഇന്ന് രാവിലെ ഗോവയിൽ വെച്ച് നടന്ന എലൈറ്റ് ഐലീഗ് മത്സരത്തിൽ ഷില്ലോങ്ങ് ലജോങ്ങ് ആണ് കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ പിടിച്ചത്. നിശ്ചിത സമയത്ത് മത്സരം ഗോൾരഹിതമായിരുന്നു. കഴിഞ്ഞ മത്സരത്തിൽ ജംഷദ്പൂരിനെതിരെയും കേരള ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയിരുന്നു.

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് ഗ്രൂപ്പിലെ മത്സരങ്ങൾ ഇതോടെ അവസാനിച്ചു. ഇതുവരെ പരാജയം അറിഞ്ഞിട്ടില്ലാത്ത കേരള ബ്ലാസ്റ്റേഴ്സ് നാല് മത്സരങ്ങൾ കഴിഞ്ഞപ്പോൾ 6 പോയന്റുമായി ഗ്രൂപ്പിൽ ഒന്നാമതാണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്. പക്ഷെ ഇത് കേരള ബ്ലാസ്റ്റേഴ്സിനെ പ്ലേ ഓഫ് യോഗ്യത ഉറപ്പിക്കില്ല. 5 പോയന്റ് വീതമുള്ള ഷില്ലോങ്ങ് ലജോങ്ങ്, ഐസാൾ, 4 പോയന്റുള്ള ജംഷദ്പൂർ എന്നിവർക്ക് ഒരു മത്സരം ഇപ്പോഴും ബാക്കിയുണ്ട്. അതുകൊണ്ട് തന്നെ ഇവരൊക്കെ കേരള ബ്ലാസ്റ്റേഴ്സിനെ മറികടക്കാനുള്ള സാധ്യത ഇപ്പോഴും ഉണ്ട്.

കഴിഞ്ഞ സീസണിൽ ദേശീയ റണ്ണേഴ്സ് അപ്പായിരുന്നു കേരള ബ്ലാസ്റ്റേഴ്സ്. അതുകൊണ്ട് തന്നെ ഇത്തവണയും ഫൈനൽ റൗണ്ടിൽ എത്തും എന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്സ്.

Exit mobile version