ജൂനിയർ ലീഗ്; ഫൈനൽ റൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്സിന് ജയത്തോടെ തുടക്കം

അണ്ടർ 15 ദേശീയ ലീഗായ ജൂനിയർ ലീഗിന്റെ ഫൈനൽ റൗണ്ടിലും കേരള ബ്ലാസ്റ്റേഴ്സ് മികച്ച ഫോം തുടരുന്നു. ഇന്നലെ ഫൈനൽ റൗൺയ്യിലെ ഗ്രൂപ്പ് ബിയിൽ നടന്ന ആദ്യ പോരാട്ടത്തിൽ ചർച്ചിൽ ബ്രദേഴ്സിനെ ആണ് കേരള ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചത്. എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്‌. 29ആം മിനുട്ടിൽ സാനതീയ് മീതെ, 50ആം മിനുട്ടിൽ വിപിൻ മോഹനൻ, 71ആം മിനുട്ടിൽ ആദിൽ അബ്ദുള്ള എന്നിവരൊക്കെയാണ് കേരള ബ്ലാസ്റ്റേഴ്സിനായി ഗോളുകൾ നേടിയത്.

പ്ലേ ഓഫ് ഘട്ടത്തിൽ മൂന്നിൽ മൂന്ന് വിജയങ്ങളുമായായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഫൈനൽ റൗണ്ടിലേക്ക് എത്തിയത്. നാളെ മോഹൻ ബഗാനെതിരെ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. മോഹൻ ബഗാൻ തങ്ങളുടെ ആദ്യ മത്സരത്തിൽ റിലയൻസ് യൂത്ത് ടീമിനെ തോൽപ്പിച്ചു.