കെങ്ക്രെക്ക് വീണ്ടും വിജയം, റിലഗേഷൻ പോരാട്ടം അവസാന മത്സരത്തിൽ

20220502 013828

ഐ ലീഗിൽ കെങ്ക്രെയ്ക്ക് ഒരു വിജയം കൂടെ. ഇന്ന് റിയൽ കാശ്മീരിനെ ആണ് കെങ്ക്ര പരാജയപ്പെടുത്തിയത്‌. മറുപടിയില്ലാത്ത ഒരു ഗോളിനായുരുന്നു കെങ്ക്രയുടെ വിജയം. കെങ്ക്രക്ക് സീസണിലെ ആദ്യ 12 മത്സരങ്ങളിലും വിജയം ഇല്ലായിരുന്നു‌. ഇപ്പോൾ അവസാന മൂന്ന് മത്സരങ്ങളിലും വിജയിച്ച് അവർ റിലഗേഷൻ ഒഴിവാക്കാൻ പൊരുതുകയാണ്. ഇന്ന് 78ആം മിനുട്ടിൽ രാജൻ ആണ് ഗോൾ നേടിയത്.

ഈ ജയം റിലഗേഷൻ പേരിൽ ചെറിയ പ്രതീക്ഷ കെങ്ക്രക്ക് നൽകും. ഈ വിജയത്തോടെ കെങ്ക്രെ 12 പോയിന്റുമായി ലീഗിൽ അവസാന സ്ഥാനത്ത് നിൽക്കുകയാണ്. 13 പോയിന്റുള്ള റിയൽ കാശ്മീർ അവസാന മത്സരത്തിൽ തോൽക്കുകയും കെങ്ക്രെ വിജയിക്കുകയും ചെയ്താൽ കെ‌ങ്ക്രെക്ക് റിലഗേഷൻ ഒഴിവാക്കാം.

Previous articleവിട്ട് കൊടുക്കില്ല, ജയത്തോടെ എ.സി മിലാനും ആയുള്ള അകലം 2 പോയിന്റുകൾ ആയി നിലനിർത്തി ഇന്റർ മിലാൻ
Next articleബിർമിങ്ഹാം സിറ്റിയുടെ പോരാട്ടം അതിജീവിച്ചു ജയം കണ്ടു ചെൽസി കിരീടത്തിലേക്ക് അടുക്കുന്നു