Site icon Fanport

കീൻ ലൂയിസ് ഇനി പഞ്ചാബിനു വേണ്ടി ഐലീഗ് കളിക്കും

വിങ്ങർ കീൻ ലൂയിസ് സുദേവ എഫ് സി വിട്ടു. അവസാന സീസണുൽ സുദേവയുടെ ഭാഗമായിരുന്ന കീൻ ലൂയിസിനെ ഇപ്പോൾ ഐലീഗ് ക്ലബായ പഞ്ചാബ് എഫ് സിയാണ് സ്വന്തമാക്കിയിരിക്കുന്നത്. 19കാരനായ താരം പഞ്ചാബുമായി ഒരു വർഷത്തെ കരാറിൽ ആണ് ഒപ്പുവെച്ചത്.

പൂനെ സിറ്റി, ബെംഗളൂരു എഫ് സി എന്നീ ടീമുകൾക്കായുള്ള മോശം പ്രകടനങ്ങൾക്ക് ശേഷമാണ് കീൻ ലൂയിസ് ഐ എസ് എൽ വിട്ട് ഐ ലീഗിലേക്ക് വന്നത്. ടാറ്റ ഫുട്ബോൾ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ലൂയിസ്. മുമ്പ് ഡെൽഹി ഡൈനാമോസിൽ തകർപ്പൻ പ്രകടനങ്ങൾ നടത്തിയ താരമായിരുന്നു കീൻ ലൂയിസ്.

Exit mobile version