ജപ്പാൻ കരുത്ത് കറ്റ്സുമി യുസ മോഹൻ ബഗാൻ വിട്ട് ഈസ്റ്റ് ബംഗാളിൽ

- Advertisement -

നാലു വർഷത്തോളമായി മോഹൻ ബഗാൻ ആക്രമണങ്ങളുടെ തലയായി പ്രവർത്തിച്ച ഹിരോഷിമക്കാരൻ കറ്റ്സുമി യുസ ബഗാൻ വിട്ട് ബദ്ധവൈരികളായ ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറി. ഈസ്റ്റ് ബംഗാളിലേക്കുള്ള താരത്തിന്റെ കൂടുമാറ്റം ഔദ്യോഗികമായിരിക്കുകയാണ്. ഇനി ഖാലിദ് ജമീലിന്റെ കീഴിലാകും കറ്റ്സുമി പന്തു തട്ടുക.

കഴിഞ്ഞ ദിവസം റെക്കോർഡ് തുകയ്ക്ക് കരാർ ഒരുക്കി സോണി നോർദെയെ നിലനിർത്തിയ മോഹൻ ബഗാൻ കാറ്റ്സുമി യുസയെ നിലനിർത്തെണ്ട എന്ന് സീസൺ തുടക്കത്തിലേ തീരുമാനിക്കുക ആയിരുന്നു. കഴിഞ്ഞ സീസണിൽ ബഗാനു കളിച്ച വിദേശ താരങ്ങളിൽ സോണി നോർദെയ്ക്ക് മാത്രമെ ഈ സീസണിൽ ബഗാൻ കരാർ വാഗ്ദാനം ചെയ്തുള്ളൂ. പുതുതായി എത്തിച്ച വിദേശ താരങ്ങളായ ക്രോമയും കാമോയും ബഗാനു വേണ്ടി കൊൽക്കത്ത ലീഗിൽ മികച്ച പ്രകടനമാണ് നടത്തുന്നതും.

ഈ അവസരത്തിലാണ് കറ്റ്സുമി യുസ ഈസ്റ്റ് ബംഗാളിന്റെ ഓഫർ സ്വീകരിച്ചത്. 2013ൽ ഒ എൻ ജി സിയിൽ നിന്നാണ് കാറ്റ്സുമി യുസ ബഗാനിൽ എത്തിയത്. ബഗാന്റെ കൂടെ ഐ ലീഗും ഫെഡറേഷൻ കപ്പും നേടിയിട്ടുണ്ട് കറ്റ്സുമി യുസ. കഴിഞ്ഞ സീസണിൽ ഐ എസ് എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനു വേണ്ടിയും കറ്റ്സുമി ബൂട്ട് കെട്ടിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement