വിജയവുമായി റിയൽ കാശ്മീർ സീസൺ അവസാനിപ്പിച്ചു

ഐ ലീഗ് സീസൺ വിജയവുമായി അവസാനിപ്പിച്ചിരിക്കുകയാണ് റിയൽ കാശ്മീർ. ഇന്ന് മുഹമ്മദാൻസിനെ നേരിട്ട റിയൽ കാശ്മീർ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. 33ആം മിനുട്ടിൽ ആയിരുന്നു കാശ്മീരിന്റെ ആദ്യ ഗോൾ. റാൾട്ടേയുടെ കോർണറിൽ നിന്ന് ഒരു ഹെഡറിലൂടെ ഡാനിഷ് ഫാറൂഖ് ആണ് കാശ്മീരിന് ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ 65ആം മിനുട്ടിൽ ക്യാപ്റ്റൻ റോബെർട്സൻ കാശ്മീരിന്റെ ലീഡ് ഇരട്ടിയാക്കി.

71ആം മിനുട്ടിൽ പെഡ്രോ മാൻസിയിലൂടെ മുഹമ്മദാൻസ് ഒരു ഗോൾ തിരിച്ചടിച്ചു. പക്ഷെ അതിനപ്പുറം മുന്നേറാൻ അവർക്കായില്ല.ഈ ജയത്തോടെ 15 മത്സരങ്ങളിൽ 21 പോയിന്റുമായി ലീഗിൽ അഞ്ചാമത് ഫിനിഷ് ചെയ്യാൻ കാശ്മീരിനായി. 20 പോയിന്റുള്ള മുഹമ്മദൻസ് ആറാമതും ഫിനിഷ് ചെയ്തു.

Exit mobile version