ജയിക്കണം എന്ന ആഗ്രഹവുമായി ഗോകുലം ഇന്ന് കാശ്മീർ തണുപ്പിൽ

ഐ ലീഗിൽ ഇൻ നടക്കുന്ന മത്സരത്തിൽ ഗോകുലം കേരള എഫ് സി റിയൽ കാശ്മീരിനെ നേരിടും. അവസാന ഒമ്പതു മത്സരങ്ങളായി വിജയം ഇല്ലാത്ത ഗോകുലം കേരള എഫ് സി ഇന്ന് കാശ്മീരിനെ ഞെട്ടിച്ച് 3 പോയന്റ് നേടാം എന്ന പ്രതീക്ഷയിലാണ്. റിലഗേഷൻ ഭീഷണിൽ ഉള്ളതിനാൽ ഇന്ന് ഗോകുലം കേരള എഫ് സിക്ക് ജയിച്ചെ പറ്റൂ.

ഇപ്പോൾ പത്താം സ്ഥാനത്തുള്ള ഗോകുലം അവസാന സ്ഥാനത്തുള്ള ഷില്ലോങ്ങ് ലജോങ്ങിനെക്കാൾ വെറും രണ്ട് പോയന്റ് മാത്രം മുന്നിലാണ്. അതുകൊണ്ട് ഇനിയും ജയിക്കാതെ നിന്നാൽ ഗോകുലം കേരള എഫ് സി വലിയ വില തന്നെ കൊടുക്കേണ്ടി വരും. മറുവശത്ത് റിയൽ കാശ്മീർ കിരീട പോരാട്ടത്തിലാണ് ഉള്ളത്.

ഇന്ന് വിജയിക്കുജയാണെങ്കിൽ കാശ്മീർ താൽക്കാലികമായി ഐ ലീഗിന്റെ ഒന്നാമത് എത്തും. ഇപ്പോൾ ഒന്നാമതുള്ള ചെന്നൈ സിറ്റിയുമായി വെറും ഒരു പോയന്റ് മാത്രം വ്യത്യാസമെ റിയൽ കാശ്മീരിനുള്ളൂ. ഇരുടീമുകളും കോഴിക്കോട് വെച്ച് ഏറ്റുമുട്ടിയപ്പോൾ കളി 1-1 എന്ന നിലയിൽ അവസാനിക്കുകയായിരുന്നു.