മുൻ പാകിസ്താൻ ദേശീയ താരത്തെ റിയൽ കാശ്മീർ സ്വന്തമാക്കി

ഈ സീസണിൽ തങ്ങളുടെ രണ്ടാമത്തെ വിദേശ ട്രാൻസ്ഫർ പൂർത്തിയാക്കിയിരിക്കുകയാണ് ഐലീഗ് ക്ലബായ റിയൽ കാശ്മീർ. മുൻ പാകിസ്താൻ ദേശീയ താരം കാശിഫ് സിദ്ദീഖി ആണ് റിയൽ കാശ്മീരിൽ എത്തിയിരിക്കുന്നത്. പാകിസ്ഥാനി വംശജനാണെങ്കിലും ഇംഗ്ലണ്ടിലാണ് കശിഫ് ജനിച്ചതും വളർന്നതുമൊക്കെ. ഇംഗ്ലീഷ് ക്ലബായ ഓക്സ്ഫോർഡ് യുണൈറ്റഡിന്റെ താരമായ കശിഫ് ലോണടിസ്ഥാനത്തിലാണ് റിയൽ കാശ്മീരിൽ എത്തുന്നത്.

33കാരനയാ താരം റൈറ്റ് ബാക്കായാണ് കളിക്കാറുള്ളത്. വിങ്ങിൽ കളിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്. ആഴ്സണൽ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്. 2007ൽ പാകിസ്ഥാന്റെ അണ്ടർ 23 ടീമിനു വേണ്ടിയും 2008ൽ പാക്സിതാൻ ദേശീയ ഫുട്ബോൾ ടീമിനു വേണ്ടിയും കശിഫ് കളിച്ചിട്ടുണ്ട്. അൽ വാസൽ, നോർത്താമ്പ്ടൺ ടൗൺ എന്നീ ക്ലബുകളുടെ ജേഴ്സിയും താരം മുമ്പ് അണിഞ്ഞിട്ടുണ്ട്.

Previous articleലേവർ കപ്പിൽ ആദ്യദിനത്തിൽ ആധിപത്യം നേടി ടീം യൂറോപ്പ്
Next articleബാര്‍ബഡോസ് ട്രിഡന്റ്സിന് വമ്പൻ ജയം