കമ്രാൻ ഫാറൂഖ് ഇനി ചർച്ചിൽ ബ്രദേഴ്സിൽ

- Advertisement -

മുൻ മുഹമ്മദൻസ് താരം കമ്രാൻ ഫറൂഖ് ഇനി ഐലീഗിൽ കളിക്കും. ചർച്ചിൽ ബ്രദേഴ്സ് ആണ് കമ്രാനെ സൈൻ ചെയ്തിരിക്കുന്നത്. ഒരു വർഷത്തെ കരാറിലാണ് കമ്രാൻ ചർച്ചിലിൽ എത്തുന്നത്. മൊഹമ്മൻ സ്പോർടിങിന്റെ ക്യാപ്റ്റനായിരുന്നു ഫറൂഖ്. കഴിഞ്ഞ ഡ്യൂറണ്ട് കപ്പിൽ ഫറൂഖായിരുന്നു മൊഹമ്മദൻസിന്റെ ക്യാപ്റ്റൻ.

മൊഹമ്മദൻസിനൊപ്പം അണ്ടർ 19 കാലം മുതൽ ഫറൂഖ് കളിക്കുന്നുണ്ട്. സെന്റർ ബാക്കായ ഫറൂഖ് ഐ ലീഗിലും തിളങ്ങാൻ ആകുമെന്ന പ്രതീക്ഷയിലാണ്. ഇത് ചർച്ചിൽ ബ്രദേഴ്സിന്റെ സീസണിലെ മൂന്നാമത്തെ സൈനിംഗാണ്. നേരത്തെ ഷിൽട്ടൺ പോൾ, ദേബ്നാദ് മൊണ്ടാൽ എന്നിവരെയും ചർച്ചിൽ സൈൻ ചെയ്തിരുന്നു.

Advertisement