കാലോൺ വാർണെ നെരോകയിൽ തുടരും

- Advertisement -

ലൈബീരിയൻ ഡിഫൻഡർ കാലോൺ വാർണെ നെരോക എഫ് സിയിൽ തന്നെ തുടരും. 2020 വരെ‌ ക്ലബിൽ തുടരാനുള്ള കരാറിൽ താരം കഴിഞ്ഞ ദിവസം ഒപ്പുവെച്ചു. 2016 മുതൽ നെരോകയിൽ ഉള്ള താരമാണ് കാലോൺ. നെരോകയുടെ സെക്കൻഡ് ഡിവിഷൻ വിജയത്തിലും കഴിഞ്ഞ വർഷത്തെ ഐ ലീഗിലെ കുതിപ്പിലും പ്രധാന പങ്കുവഹിച്ചിട്ടുണ്ട് കാലോൺ.

നെരോകയിൽ തുടരാനുള്ള കാരണം ആരാധകരോടുള്ള സ്നേഹം കൊണ്ടാണെന്നും അവർക്കായി ഇത് സമർപ്പിക്കുന്നു എന്നും ഈ ഡിഫൻഡർ കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement