ജൂനിയർ ലീഗ് സെമിയിൽ ബെംഗളൂരുവിനോട് തോറ്റ് കേരള ബ്ലാസ്റ്റേഴ്സ് മടങ്ങി

അണ്ടർ 15 ദേശീയ ലീഗായ ജൂനിയർ ലീഗിന്റെ ഫൈനൽ കാണാൻ ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിന് ഭാഗ്യമില്ല. ഇന്ന് നടന്ന സെമി ഫൈനലിൽ ബെംഗളൂരു എഫ് സിയുടെ കുട്ടികൾ കേരള ബ്ലാസ്റ്റേഴ്സിനെ തകർത്തു. എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് ബെംഗളൂരു എഫ് സി ഇന്ന് സ്വന്തമാക്കിയത്. ഹാവോകിപ് ആണ് കേരളത്തിന്റെ വലയിലേക്ക് രണ്ട് ഗോളുകളും ഇട്ടത്.

ഫൈനലിൽ മിനേർവ പഞ്ചാബിനെ ആകും ബെംഗളൂരു എഫ് സി നേരിടുക. ഇന്ന് രാവിലെ നടന്ന സെമി ഫൈനലിൽ ഷില്ലോങ്ങ് ലജോങ്ങിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് കൊണ്ട് മിനേർവ പഞ്ചാവ് ഫൈനലിലേക്ക് കടന്നിരുന്നു.

Exit mobile version