Site icon Fanport

ജൂനിയർ ലീഗ്; രണ്ടാം മത്സരവും ജയിച്ച് കേരള ബ്ലാസ്റ്റേഴ്സ് ഫൈനൽ റൗണ്ടിലേക്ക്

അണ്ടർ 15 ദേശീയ ലീഗായ ജൂനിയർ ലീഗിന്റെ പ്ലേ ഓഫ് റൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്സിന് മറ്റൊരു തകർപ്പൻ വിജയം. ഇന്ന് പ്ലേ ഓഫിലെ ഗ്രൂപ്പ് എയിൽ നടന്ന പോരാട്ടത്തിൽ ധൻബാദ് അക്കാദമിയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്‌. ഇന്നത്തെ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് മുന്നിൽ എത്തിയിരുന്നു. മൂന്നാം മിനുട്ടിൽ ക്രിസ്റ്റഫർ ആണ് കേരളത്തിന് ലീഡ് നൽകിയത്. ക്രിസ്റ്റഫറിന്റെ ജൂനിയർ ലീഗിലെ ഈ സീസണിലെ ഒമ്പതാമത്തെ ഗോളായിരുന്നു ഇത്.

38ആം മിനുട്ടിലും 83ആം മിനുട്ടിലുമായി സാനതോയി മീതെയുടെ ബൂട്ടിൽ നിന്ന് പിറന്ന ഇരട്ട ഗോളുകൾ ബ്ലാസ്റ്റേഴ്സിന്റെ വിജയം ഉറപ്പിച്ചു. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെയും തോൽപ്പിച്ചിരുന്നു. ഈ ജയത്തോടെ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടി. പ്ലേ ഓഫിലെ അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് രാമൻ സ്പോർട്സ് അക്കാദമിയെ നേരിടും.

Exit mobile version