ജോബി ജസ്റ്റിന് ആറ് മത്സരവും ഒരു ലക്ഷവും നഷ്ടമാകും

- Advertisement -

ഈസ്റ്റ് ബംഗാൾ താരം ജോബി ജസ്റ്റിനെതിരെ കടുത്ത നടപടി പ്രഖ്യാപിച്ച് ഐലീഗ് കമ്മിറ്റി. ഐസാളിനെതിരായ മത്സരത്തിൽ എതിർ ടീമിലെ താരമായ കരീമിനെതിരെ തുപ്പിയതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് ജസ്റ്റിന് ഇപ്പോൾ വലിയ വിലക്ക് ലഭിച്ചത്. ആറു മത്സരങ്ങളിൽ ആണ് ജോബിക്ക് വിലക്ക്. ഒപ്പം ഒരു ലക്ഷം രൂപ പിഴയുമുണ്ട്. നേരത്തെ താൽക്കാലികമായി രണ്ട് മത്സരങ്ങളുടെ വിലക്കും ജോബിക്ക് ലഭിച്ചിരുന്നു.

ഐസാൾ താരമായ കരീം ഓമോലാജക്കും ആറു മത്സരങ്ങളിൽ വിലക്കുണ്ട്.  ഈസ്റ്റ് ബംഗാൾ താരം ബോർജ ഗോമസിനെ അതേ മത്സരത്തിൽ കയ്യേറ്റം ചെയ്തതിനാണ് കരീമിന് വിലക്ക്. ഒരു ലക്ഷം പിഴയും കരീമിനുണ്ട്. ജോബി ജസ്റ്റിന്റെ അഭാവം ഈസ്റ്റ് ബംഗാളിന്റെ കിരീട പോരാട്ടത്തെ ബാധിക്കും. ലീഗിലെ അവസാന മത്സരത്തിൽ ഗോകുലം കേരള എഫ് സിയെ നേരിടാൻ ഇരിക്കുകയാണ് ഈസ്റ്റ് ബംഗാൾ. സൂപ്പർ കപ്പിലും ജോബിക്ക് കളിക്കാൻ കഴിയില്ല. ഈ വർഷത്തെ ഐലീഗിലെ ഇന്ത്യൻ ടോപ്പ് സ്കോറർ ആണ് ജോബി.

Advertisement