Site icon Fanport

സൗഹൃദ മത്സരത്തിൽ ജംഷദ്പൂർ എഫ് സിയെ ഈസ്റ്റ് ബംഗാൾ തോൽപ്പിച്ചു

ഇന്റർ നാഷണൽ ബ്രേക്ക് ആയതിനാൽ നടത്തിയ സൗഹൃദ മത്സരത്തിൽ ഐ എസ് എൽ ക്ലബായ ജംഷദ്പൂർ എഫ് സിയെ ഐലീഗ് ക്ലബായ ഈസ്റ്റ് ബംഗാൾ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ജംഷദ്പൂർ എഫ് സിയുടെ വിജയം.ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്.

കളിയുടെ 74ആം മിനുട്ടിൽ അവിജിതും, 87ആം മിനുട്ടിൽ ജെയ്മിയുമാണ് ഈസ്റ്റ് ബംഗാളിനായി ഗോളുകൾ നേടിയത്. കഴിഞ്ഞ ആഴ്ച നടന്ന സൗഹൃദ മത്സരത്തിൽ ബെംഗളൂരു എഫ് സിയെയും നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെയും സമനിലയിൽ തളയ്ക്കാനും ഈസ്റ്റ് ബംഗാളിനായിരുന്നു.

Exit mobile version