Site icon Fanport

ജംഷദ്പൂരിന്റെ യുവ ഗോൾ കീപ്പറും ഈസ്റ്റ് ബംഗാളിൽ

ഈസ്റ്റ് ബംഗാളിന്റെ വല കാക്കാൻ ഒരു യുവ ഗോൾ കീപ്പർ കൂടെ. ജംഷദ്പൂർ എഫ് സിയുടെ താരം റഫീഖ് അലി സർദാറാണ് ഈസ്റ്റ് ബംഗാളുമായി കരാർ ഒപ്പുവെച്ചത്. മൂന്നു വർഷത്തെ കരാറിലാണ് സർദാറിനെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കുന്നത്. 22കാരനായ താരത്തിന് വലിയ ഭാവിയാണ് പ്രവചിക്കപ്പെടുന്നത്. ടാറ്റ ഫുട്ബോൾ അക്കാദമിയിലൂടെ വളർന്നു വന്ന് ജംഷദ്പൂർ എഫ് സിക്കായി അരങ്ങേറ്റം നടത്താൻ സർദാറിനായിരുന്നു‌.

ടാറ്റ ഫുട്ബോൾ അക്കാദമിയിൽ എത്തും മുമ്പ് ഈസ്റ്റ് ബംഗാളിന്റെയും മോഹൻ ബഗാന്റെയും അക്കാദമിയിലും സർദാർ കളിച്ചിട്ടുണ്ട്. ഇന്ത്യൻ യുവ ടീമുകളുടെ ക്യാമ്പിലും സർദാർ എത്തിയിട്ടുണ്ട്. ബംഗാൾ സ്വദേശിയാണ്.

Exit mobile version