ജെജെ 2016ലെ മികച്ച ഇന്ത്യൻ ഫുട്ബോൾ താരം

​മോഹൻബഗാന്റെയും ചെന്നെയിൻ എഫ്സിയുടെയും സ്‌ട്രൈക്കർ ആയ ജെജെ ലാൽപെഗ്ലുവയെ 2016ലെ മികച്ച ഇന്ത്യൻ ഫുട്ബോൾ താരമായി തിരഞ്ഞെടുത്തു. ഇന്ന് ചേർന്ന ജനറൽ ബോഡി മീറ്റിങ്ങിന് ശേഷം AIFF പ്രസിഡന്റ് പ്രഫുൽ പട്ടേൽ ആണ് ജെജെയെ മികച ഫുട്ബാളർ ആയി തിരഞ്ഞെടുത്ത വിവരം അറിയിച്ചത്. മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നും കോച്ചുമാർക്കും പിന്തുണച്ചവർക്കും നന്ദിയുണ്ടെന്നും ജെജെ പ്രതികരിച്ചു.

ഒഡിഷയിൽ നിന്നുള്ള സസ്മിത മാലിക്കിനെ മികച്ച വനിതാ താരമായി തിരഞ്ഞെടുത്തു. റൗളിൻ ബോർഗ്ഗസിനെ മികച്ച യുവതാരമായി തിരഞ്ഞെടുത്തു. സ്റ്റെബാക് എഫ്സിക്ക് വേണ്ടി കളിക്കുന്ന ഗോൾ കീപ്പർ ഗുർപ്രീത് സിംഗിനെ പ്രത്യേക പുരസ്‌കാരം നൽകി ആദരിക്കും. യൂറോപ്പ ലീഗിൽ കളിച്ച ഗുർപ്രീത് യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ കളിച്ച ആദ്യത്തെ ഇന്ത്യക്കാരൻ ആണ്.

അതേസമയം പഞ്ചാബ് ഫുട്ബാൾ അസോസിയേഷൻ മികച്ച ഗ്രസ്സ്‌റൂട്ട് പ്രോഗ്രാമിനുള്ള അവാർഡ് സ്വന്തമാക്കി.