ജെയ്മി സാന്റോസും ഈസ്റ്റ് ബംഗാൾ വിടുന്നു

ഈസ്റ്റ് ബംഗാളിന്റെ ഒരു വിദേശ താരം കൂടെ ക്ലബ് വിടുന്നു. വിദേശ സ്ട്രൈക്കർ ആയ ജെയ്മി സാന്റോസ് ആണ് ക്ലബ് വിടാൻ ഒരുങ്ങുന്നത്‌. കഴിഞ്ഞ ദിവസം ക്രെസ്പിയും ക്ലബ് വിട്ടിരുന്നു. അവസാന രണ്ട് വർഷമായി കൊൽക്കത്തയിൽ ഉണ്ടായിരുന്ന താരമാണ് ജെയ്മി. പക്ഷെ ഈ സീസണിൽ നല്ല ഫോമിലേക്ക് എത്താൻ താരത്തിന് ആയില്ല. ആരോഗ്യപരമായ പ്രശ്നങ്ങൾ കാരണം അവസാന മത്സരങ്ങളിൽ താരം കളിച്ചതുമില്ല.

25കാരനായ സാന്റോസ് ക്ലബിനായി കഴിഞ്ഞ ഐലീഗിൽ 5 ഗോളുകൾ സാന്റോസ് നേടിയിരുന്നു. മുമ്പ് സ്പാനിഷ് ക്ലബായ മിറാണ്ടസ്, സ്പോർടിംഗ് ബി എന്നീ ക്ലബുകളുടെ ഭാഗമായിരുന്നു സാന്റോസ്.