ജെയ്മി സാന്റോസ് ഈസ്റ്റ് ബംഗാളിൽ തുടരും

ഈസ്റ്റ് ബംഗാളിന്റെ വിദേശ സ്ട്രൈക്കർ ജെയ്മി സാന്റോസ് കൊൽക്കത്തയിൽ തന്നെ തുടരും. താരം പുതിയ കരാർ ഒപ്പുവെച്ചതായി ക്ലബ് അറിയിച്ചും 2 വർഷത്തേക്കുള്ള പുതിയ കരാറിലാണ് സാന്റോസ് ഒപ്പുവെച്ചത്. 24കാരനായ സാന്റോസ് കഴിഞ്ഞ സീസണിലായിരുന്നു ഈസ്റ്റ് ബംഗാളിൽ എത്തിയത്. ക്ലബിനായി കഴിഞ്ഞ ഐലീഗിൽ 5 ഗോളുകൾ സാന്റോസ് നേടിയിരുന്നു.

മുമ്പ് സ്പാനിഷ് ക്ലബായ മിറാണ്ടസ്, സ്പോർടിംഗ് ബി എന്നീ ക്ലബുകളുടെ ഭാഗമായിരുന്നു സാന്റോസ്. ഈസ്റ്റ് ബംഗാളിൽ തുടരുന്നതിൽ സന്തോഷമുണ്ട് എന്ന് താരം അറിയിച്ചു.