ഐ എസ് എൽ പ്രവേശനം തീരുമാനം ആകും വരെ വിദേശ സൈനിംഗ് വേണ്ടെന്ന് വെച്ച് ഈസ്റ്റ് ബംഗാൾ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

വലിയ വിദേശ സൈനിംഗുകൾ നടത്താനുള്ള തീരുമാനം ഈസ്റ്റ് ബംഗാൾ തൽക്കാലം ഉപേക്ഷിച്ചു. ഐ എസ് എൽ പ്രവേശനം ഉറപ്പാകാത്തത് കൊണ്ടാണ് വലിയ സൈനിംഗുകൾ വേണ്ട എന്ന് ഈസ്റ്റ് ബംഗാൾ മാനേജ്ന്റ് തീരുമാനിച്ചത്. ഈ വർഷം ഈസ്റ്റ് ബംഗാളിന് ഐ എസ് എൽ പ്രവേശനം നൽകേണ്ട എന്നാണ് എ ഐ എഫ് എഫിന്റെ തീരുമാനം. ഐ എസ് എൽ പ്രവേശനം ലഭിക്കുമെന്ന പ്രതീക്ഷയിൽ പ്രമുഖ ഇന്ത്യൻ താരങ്ങളെയൊക്കെ ഇതിനകം തന്നെ ഈസ്റ്റ് ബംഗാൾ സൈൻ ചെയ്ത് കഴിഞ്ഞിട്ടുണ്ട്.

വിദേശ താരമായി ഒമിദ് സിങിനെ മാത്രമാണ് ക്ലബ് ഇതുവരെ സൈൻ ചെയ്തത്. ആ സൈനിംഗ് മാത്രമെ നടത്തിയിട്ടുള്ളൂ. ബാക്കിയുള്ള വിദേശ താരങ്ങളുടെ സൈനിംഗ് ഒന്നും ക്ലബ് ഇപ്പോൾ നടത്തുന്നില്ല എന്നും ക്ലബ്ബ് അറിയിച്ചു. ഐ എസ് എല്ലിൽ കളിക്കാൻ പറ്റിയില്ല എങ്കിൽ ഒമിദ് സിംഗും ഈസ്റ്റ് ബംഗാൾ വിടാൻ സാധ്യതയുണ്ട്.