ഇഞ്ച്വറി ടൈമിൽ കിസേക ഹീറോ, ഗോകുലം കേരള ചർച്ചിലിനെ വീഴ്ത്തി

- Advertisement -

ഐ ലീഗിൽ അവസാനം ഗോകുലത്തിന് വിജയം. ജയമില്ലാത്ത മൂന്ന് മത്സരങ്ങൾക്ക് ശേഷം ഒരു ത്രില്ലർ ജയിച്ചാണ് ഗോകുലം 3 പോയന്റ് സ്വന്തമാക്കിയത്. ഇന്ന് ഐലീഗിൽ ചർച്ചിൽ ബ്രദേഴ്സിനെ നേരിട്ട ഗോകുലം 2-1ന്റെ ജയമാണ് സ്വന്തമാക്കിയത്. ഗോവയിൽ വെച്ച് നടന്ന മത്സരം 1-1 എന്ന സ്കോറിൽ അവസാനിക്കും എന്ന് തോന്നിച്ചു എങ്കിലും ഇഞ്ച്വറി ടൈമിൽ ഹെൻറി കിസേകയുടെ ഗോൾ മത്സരത്തിന്റെ വിധി മാറ്റുകയായിരുന്നു.

തുടക്കത്തിൽ ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷം ലീഡ് കളയുന്ന പതിവ് ഗോകുലം കേരള ഇന്നും ആവർത്തിച്ചപ്പോൾ ഒരു ജയം കൂടെ കൈവിടുകയാണ് എന്ന് തോന്നിപ്പിച്ചിരുന്നു. ഇന്ന് മത്സരത്തിൽ 31ആം മിനുട്ടിൽ ഗാർസിയ ആണ് ഗോകുലത്തിന് വേണ്ടി ആദ്യം ഗോൾ നേടിയത്. മാർക്കസ് ജോസഫിന്റെ പാസിൽ നിന്നായിരുന്നു ഗോൾ.

രണ്ടാം പകുതിയിൽ പൊരുതി കളിച്ച ചർച്ചിൽ ബ്രദേഴ്സ് 72ആം മിനുട്ടിൽ ആണ് സമനില ഗോൾ നേടിയത്. ഒരു ഹെഡറിലൂടെ മാപുയിയ ആയിരുന്നു ഗോൾ നേടിയത്. പക്ഷെ പ്രതീക്ഷ വിടാതെ പൊരുതി മലബാറിയൻ വിജയം സ്വന്തമാക്കി. ഈ ജയത്തോടെ 15 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 22 പോയന്റുമായി ലീഗിൽ ഇപ്പോൾ നാലാം സ്ഥാനത്തേക്ക് ഗോകുലം ഉയർന്നു.

Advertisement